ജയ്പൂര്‍:ഐപിഎലില്‍ സീസണിലെ ആദ്യ സെഞ്ച്വറി നേട്ടവുമായി വിരാട് കോലി.റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെടുമ്പോഴും സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണ് താരം.ടീമം തുടര്‍ച്ചയായ പരാജയം നേരിടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നയാളാണ് കോലി.എന്നാല്‍ സീസണിലെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍.ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ബിസിസിഐ ആലോചനയില്‍ വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്.
എല്ലാ കണക്കുകളും കൊടുത്തിട്ടുണ്ട്, ആരോപണം ശരിയല്ല, നിയമപരമായി നേരിടും- എം വി ഗോവിന്ദന്
ബിസിസിഐ ഒരല്‍പ്പം ബുദ്ധി പ്രയോഗിക്കണമെന്നാണ് പാകിസ്താന് മുന്‍ താരം അഹമ്മദ് ഷെഹ്സാദിന്റെ പ്രതികരണം.വിരാട് കോഹ്ലിയുടെ കരിയറിന് അവസാനമായെന്ന് ബിസിസിഐ മാത്രമാണ് ചിന്തിച്ചിട്ടുള്ളതെന്നും ഷെഹ്സാദ് വ്യക്തമാക്കി.കോലി ഒരു അത്ഭുതമാണെന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫും പ്രതികരിച്ചു.റോയല്‍ ചലഞ്ചേഴ്സിന്റെ ഒറ്റയാള്‍ പോരാളിയാണ് കോലി.ഒരിക്കലും തളരാത്ത ശരീരവും നേട്ടങ്ങളില്‍ തൃപ്തനാകാത്ത മനസും കോലിക്കുണ്ട്.ഇനിയും എത്ര ഉയരങ്ങളില്‍ കോലിയെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ലെന്നും മുഹമ്മദ് കൈഫ് വ്യക്തമാക്കി.