മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്ക് പിഴ .
വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു.എന്നാൽ ഇത് ഓസ്ട്രേലിയൻ യുവതാരമായ കോൺസ്റ്റാസിനെ പ്രകോപിപ്പിച്ചു. താരം കോലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഓസ്ട്രേലിയൻ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പൻ പ്രകടനമാണ് 19കാരനായ കോണ്‍സ്റ്റാസ് കാഴ്ചവെച്ചത്.മെല്‍ബണില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ക്കായി ഏകദിന ശൈലിയില്‍ റണ്‍സ് കണ്ടെത്തിയ യുവതാരം 65 പന്തില്‍ 60 റണ്‍സുമായി പുറത്താകുകയായിരുന്നു.