ബെംഗളൂരു: വിഷു അവധിക്കായി നാട്ടിലേക്ക് പോകുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിൽ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിക്കുന്നത്. വിഷു 14നാണെങ്കിലും 10–13 വരെയുള്ള ദിവസങ്ങളിൽ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്.
ഈസ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ് അടുത്ത ആഴ്ച തുടങ്ങും. വിഷു, ഈസ്റ്റർ അവധിക്കു കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ വിറ്റു തീർന്നിരുന്നു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് ഇരു ആർടിസികളും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങും.