ഡൽഹി: കൊല്ലത്ത് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാം പ്രതിയാണ് കിരൺകുമാർ. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ ഹര്‍ജി നൽകിയിരിക്കുന്നത്.
വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൾകിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണ്‍ കുമാറിന്റെ വാദം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും.