ആന്ധ്ര: കേന്ദ്രം ഹിന്ദി ഭാഷാ അടിച്ചേൽപ്പിക്കാൻ ശ്രെമിക്കുന്നു എന്ന് ആരോപിക്കുന്ന സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനവുമായി സിനിമ താരവും ആന്ധ്രാ ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. തമിഴ് ചിത്രങ്ങൾ ഹിന്ദിയിലേക്ക് പണം ഉണ്ടാക്കാം എന്നാൽ ഹിന്ദി ഭാഷയെ എതിർക്കുന്നു ഇത് ഇരട്ടത്താപ്പാണ് എന്ന് പവൻ കല്യാൺ വ്യക്തമാക്കി.
രണ്ട് ഭാഷ മതി എന്ന നിലപാട് തെറ്റെന്നും രാജ്യത്തെ എല്ലാ ഭാഷകൾക്കും പ്രാധാന്യം നൽകണമെന്ന് പവൻ കല്യാൺ കൂട്ടിച്ചേർത്തു. അവർക്ക് ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് സാമ്പത്തിക നേട്ടങ്ങൾക്കായി അവർ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത്? അവിടെ നിന്ന് പണം ആഗ്രഹിക്കുന്നവർ ഹിന്ദി സ്വീകരിക്കുന്നില്ല എന്ത് തരാം യുക്തിയാണിത് എന്നും . ഹരിയാന, യുപി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികൾ തമിഴ്നാട്ടിൽ താമസിക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു.