ന്യൂഡൽഹി : വഖഫ് നിയമഭേദഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെകാലമായി പിന്നാക്കം നിൽക്കുന്ന ശബ്ദവും ,അവസരവും നിഷേധിക്കപ്പെട്ടവരെ ബില്ല് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
സുതാര്യത ,സാമൂഹ്യനീതി , വികസനം എന്നിവയ്ക്ക് ഇത് ശക്തി പകരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പതിറ്റാണ്ടുകളായി വഖഫ് സംവിധാനം ഉത്തരവാദിത്വത്തിന്റേയും സുതാര്യതയുടെയും അഭാവത്തിന്റെ പര്യായമായിരുന്നു. പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും എന്നും മോദി പറഞ്ഞു