കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്, ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്, കെ കെ ഗോപിനാഥന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
കല്‍പ്പറ്റയിലെ ജില്ലാ ചീഫ് സെഷന്‍സ് മജിസ്ട്രേറ്റ് കോടതിയിലാണ് മൂന്ന് പേരും ജാമ്യ അപേക്ഷ സമര്‍പ്പിച്ചത്. ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയന്റെയും മകന് ജിജേഷിന്റെയും മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം 15 വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ പ്രതികള്‍ എല്ലാവരും ഒളിവിലാണ്.