വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഈ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ രംഗത്തെത്തി . കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതെന്ന് മന്ത്രി കെ രാജന് പറഞ്ഞു.
ചൂരല്‍മലയിലെ ദുരന്തബാധിതരെ ആകെ വീണ്ടും ദുരിതത്തിലാക്കുന്ന ഒന്നാണ് ഈ കത്തെന്നും ആദ്യത്തെ ഇന്റർമിനിസ്റ്റീരിയൽ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ച് കേന്ദ്രവുമായി ചര്‍ച്ച ചെയ്തു. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് തീരുമാനവുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുകയാണ് .
കേരളത്തിന്റെ കൈയിൽ ആവശ്യത്തിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഇതിനോടകം കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട് രണ്ടു തവണയായി 388 കോടി രൂപ നൽകി.