ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാര്‍ കേന്ദ്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. നാളെ വൈകുന്നേരത്തോടെ അന്തിമമായൊരു തീരുമാനം പ്രഖ്യാപിക്കാമെന്ന് അമിത് ഷാ നിവേദക സംഘത്തിന് ഉറപ്പു നല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി.
ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതതര് എല്ലാം നഷ്ടപ്പെട്ടതോടെ ദൈനം ജീവിതംപോലും മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ തുടര്‍ ജീവിതം ഏറെ ആശങ്കയിലാണ്. അവര്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ട്.
കേന്ദ്രത്തില്‍ നിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ ഇരകളായവരുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാവുമെന്നും പ്രിയങ്ക പറഞ്ഞു.