വയനാട്: ദുരന്ത ബാധിതർക്ക് കേന്ദ്ര സഹായം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് എൽ ഡി എഫും യു ഡി എഫും. രണ്ട് മുന്നണികളും വെവ്വേറെയായാണ് ഹർത്താലിനു ആഹ്വാനം ചെയ്തത്.
കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫിന്റെ ഹർത്താൽ പ്രഖ്യാപനം. കേന്ദ്ര സർക്കാരിനെതിരെ ആണ് യു. ഡി എഫിന്റെ പ്രതിഷേധം. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ കടകളും സ്ഥാപനങ്ങളും അടച്ചിട്ടായിരിക്കും പ്രതിഷേധിക്കുക.
പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാനം ആവശ്യം അറിയിച്ച് 3 മാസം കഴിഞ്ഞും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നിലപാടുകളൊന്നും ഉണ്ടായിരുന്നില്ല.