തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ വയനാടിനെ മറക്കാതെ ധനമന്ത്രി. ബജറ്റ് അവതരണ വേളയിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച ധനമന്ത്രി പുനരധിവാസത്തിന് 20221 കോടി രൂപ ആവശ്യമാണെന്ന് അറിയിച്ചു. കേന്ദ്രസഹായം ഒന്നും ലഭിച്ചിട്ടില്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്നും അതിനായി 750 കോടിയുടെ പദ്ധതി ഉണ്ടെന്നും പ്രഖ്യാപിച്ചു. വയനാട്ടിൽ ഉണ്ടായത് 1202 കോടി രൂപയുടെ നഷ്ടമാണെന്നും ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും വളർച്ചയുടെ പാതയിലാണ് കേരളം എന്നും പറഞ്ഞു കൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. പ്രതിസന്ധി അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
Content: Wayanad rehabilitation: Finance Minister announces Rs 750 crore project