കൽപ്പറ്റ: വയനാട് പുനരധിവാസത്തിന് 529.50 കോടി 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വായ്പ അനുവദിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണ്.
കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്നും എംഎൽഎ വിമർശിച്ചു. ദുരന്തത്തിൽപ്പെട്ട ഒരു സംസ്ഥാനത്തോട് വായ്പയായി തുക നൽകി അത് തിരിച്ചയക്കണമെന്ന് പറഞ്ഞത് ഒരു ദേശീയ സർക്കാരിന് ചേർന്നതല്ല. കേരളം ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിനായി നിലപാട് സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.