തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മഴ തുടരുമെന്നും എല്ലാം ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലായി ഇടിമിന്നലൊടു കൂടിയ വേനല്‍ മഴ സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ തുടരുന്നു. ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാല്‍ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയില്‍ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന (12) യു വി സൂചികയാണ് രേഖപെടുത്തിയത്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.