തിരുവനന്തപുരം: അനധികൃതമായി പെന്ഷന് വാങ്ങിയ 29 ജീവനക്കാരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കൃഷി വകുപ്പ്. സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇതിൽ ഉള്‍പ്പെടുന്നു. റവന്യുവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നടപടികൾക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെ നടപടി.
അനര്‍ഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം. സസ്പെന്‍ഷനില്‍ ആയതില്‍ ആറ് പേര് 50000 ത്തിലധികം രൂപ ക്ഷേമ പെന്‍ഷനായി തട്ടിയെടുത്തവരാണ്. 29 പേരും ക്ഷേമ പെന്ഷന് ബോധ പൂര്‍വ്വം തട്ടിയെടുത്തു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ നടപടി നേരിട്ട സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 145 ആയി. അനർഹരായ 1458 ജീവനക്കാര്‍ ക്ഷേമ പെന്ഷന് വാങ്ങിയിരുന്നതായാണ് ധനവകുപ്പിന്റെ റിപ്പോര്‍ട്ട്.