പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥനരഹിതവും ദുരുദ്ദേശപരവുമെന്ന പ്രതികരണവുമായി മുഖ്യമത്രിയുടെ പൊളിറ്റിക്കൽ സെക്രെട്ടറി പി ശശി . വി ഡി സതീശനെതിരെ അഴിമതി ആരോപണം താൻ ഉന്നയിക്കാൻ ആവശ്യപ്പെട്ടു എന്ന പറയുന്നത് പച്ചക്കളമാണെന്നും അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ല എന്നും പി ശശി വ്യക്തമാക്കി. പി വി അൻവറിന്റെ രാജിക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അൻവർ പ്രതിപക്ഷനേതാവിനോട് ക്ഷമാപണവുമായി എത്തിയത് .
പിതാവിനെ പോലെ സ്നേഹിച്ച വ്യക്തിയെ ആക്രമിക്കുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ടായിരുന്നു എന്നും അങ്ങനെയാണ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് എന്നും പി വി അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവിനുണ്ടായ മാനഹാനിക്ക് കേരളത്തിലെ ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്നും അന്‍വര്‍ അഭ്യര്‍ത്ഥിച്ചിരുന്നു .