പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. തന്റെ 40-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. ‘രാക്കായി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
സെന്തില്‍ നല്ലസാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിറയെ വയലന്‍സ് ഉള്ള ഒരു പീരീഡ് ചിത്രമാകും എന്നാണ് ടീസര്‍ പുറത്തുവിടുന്ന സൂചന.
നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തെയും അവരുടെ കുഞ്ഞിനേയും കൊല്ലനെത്തുന്ന ഒരുപറ്റം ആളുകളും അവര്‍ക്കെതിരെ പോരാടുന്ന നയന്‍താരയെയും ആണ് ടീസറില്‍ കാണാനാകുന്നത്. ഡ്രംസ്റ്റിക്സ് പ്രൊഡക്ഷന്‍സ് & മൂവി വേഴ്സ് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.