എറണാകുളം : കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിൽ പ്രതികരണവുമായി ഹൈക്കോടതി. ഇത്തരമൊരു കാര്യം ഒരിക്കലും സംഭവിക്കാൻ പാടിലായിരുന്നു എന്നും ഇത് ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ സംഭവത്തിൽ പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.
സ്റ്റേജിന് മുമ്പിൽ കുപ്പി ഉയർത്തി നൃത്തം ചെയ്ത യുവാക്കളെയും കോടതി വിമർശിച്ചു . ഇവരെ വിശ്വാസികൾ എന്ന വിളിക്കാൻ ആകുമോ എന്നും ഗാനമേളയ്ക്ക് എത്ര തുക ചെലവായെന്നും അത് എങ്ങനെ കണ്ടെത്തി എന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.