വാട്സ്ആപ്പില്‍ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. ചാറ്റുകള്‍ കൂടുതല്‍ ആസ്വാദ്യമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പായ്ക്കും, ക്വിക്കര്‍ റിയാക്ഷനുകളും ഉള്‍പ്പെടെയുള്ള ഫീച്ചറുകളാണ് പുതുമയോടെ വാട്സാപ്പ് അവതരിപ്പിക്കുന്നത്. വീഡിയോയോയും ഫോട്ടോയും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഫില്‍ട്ടറുകൾക്കും ഇഫക്ടുകൾക്കും പുറമെ 30പുതിയ ബാക്ക്ഗ്രൗണ്ടുകളും ഉള്‍പ്പെടും. സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാവുന്ന ഓപ്ഷന്, സ്റ്റിക്കര്‍ പാക്കുകള്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകുന്ന ഫീച്ചര്‍, മെസേജില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്ക്രോള്‍ ചെയ്ത് കാണാവുന്ന സംവിധാനം എന്നിവയും പുതിയ സവിശേഷതയാണ്. കൂടുൽ ഫീച്ചറുകള്‍ വാട്സ്ആപ്പ് ഇനിയും നൽകുമെന്ന് മെറ്റ അധികൃതര്‍ അറിയിച്ചു.