അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സ്, അതിസമ്പന്നർ താമസിക്കുന്ന നഗരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യൻ നഗരമായ മുംബൈ ഇടം നേടിയിട്ടുണ്ട്. ഫോബ്സ് നൽകുന്ന വിവരങ്ങൾ പ്രകാരം 3,028 ബില്യണയർമാർ ആഗോള തലത്തിൽ 800 നഗരങ്ങളിലായിട്ടാണ് താമസിക്കുന്നത്. 1 ബില്യൺ യു.എസ് ഡോളർ അല്ലെങ്കിൽ അതിലധികം ആസ്തിയുള്ള വ്യക്തികളെയാണ് ബില്യണയർ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ന്യൂയോർക്ക് സിറ്റിയാണ് അതിസമ്പന്നൻ താമസിക്കുന്ന ഒന്നാം സ്ഥാനത്തുള്ള നഗരം. ഇത് തുടർച്ചയായ നാലാം വർഷമാണ് ഒന്നാം സ്ഥാനം ന്യൂയോർക്ക് നിലനിർത്തുന്നത്. 123 ബില്യണയേഴ്സാണ് ഇവിടെയുള്ളത്. മോസ്കോ ആൺ പട്ടികയിൽ രണ്ടാം സ്ഥാനം. ഹോങ്കോങ്, ലണ്ടൻ എന്നിവ മൂന്നും നാലും സ്ഥാനങ്ങളിൽ ഉണ്ട്. അഞ്ചാം സ്ഥാനത്ത് ബീജിങ് ആണ്. ആറാമത് ഇന്ത്യൻ നഗരമായ മുംബൈ ആണ്. 67 ബില്യണയേഴ്സാണ് മുംബയിൽ ഉള്ളത് ഏറ്റവും കൂടുതൽ സമ്പത്തുള്ളതാകട്ടെ അംബാനിക്കും. സിംഗപ്പൂർ, ഷാങ്ഹായ്, സാൻഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ് എന്നിവയാണ് മറ്റു നഗരങ്ങൾ.