കൊച്ചി: ആരോഗ്യ ചെലവുകള്‍ കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പേഴ്സണല്‍ ഫിനാന്‍സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അപകടകരമായിരിക്കും. അപ്രതീക്ഷിത മെഡിക്കല്‍ ചെലവുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ തീര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കെതിരെയുള്ള അനിവാര്യ പരിരക്ഷയായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ബാധിക്കാതെ ഗുണമേന്മയുള്ള പരിചരണം നേടാന്‍ ഇതു സഹായിക്കും. ആരോഗ്യത്തില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടേയും കുടുംബത്തിന്റേയും ഭാവിയിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത്.
ആശുപത്രിയിലെ ചികില്‍സയ്ക്കും അപ്പുറത്തേക്കു പോകുന്നവയാണ് ആധുനിക ആരോഗ്യ ഇന്‍ഷുറന്‍സ്. ആശുപത്രിയില്‍ കിടത്താതെയുള്ള ഒപിഡി കണ്‍സള്‍ട്ടേഷനുകള്‍, ടെലിമെഡിസിനുകള്‍, പ്രതിരോധ പരിശോധനകള്‍, ക്ഷേമ പരിപാടികള്‍ തുടങ്ങിയവയെല്ലാം ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസവ പരിചരണം, മാനസിക ആരോഗ്യ പിന്തുണ, റിഹാബിലിറ്റേഷന്‍ തെറാപി, സമഗ്ര പരിചരണം തുടങ്ങിയവയെല്ലാം ഇപ്പോള്‍ പോളിസികളില്‍ ഉള്‍പ്പെടുന്നുണ്ട്.
പ്രമേഹവും സമ്മര്‍ദ്ദവും ഹൃദയ രോഗങ്ങളും കാന്‍സറും പോലുള്ളവ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പരിരക്ഷ എന്നത് ഏറെ നിര്‍ണായകവുമാണ്. പ്രത്യേക രോഗങ്ങള്‍ക്കായുള്ള പോളിസികള്‍, മാരക രോഗങ്ങള്‍ക്കായുള്ള റൈഡറുകള്‍ തുടങ്ങിയവ ദീര്‍ഘകാല സുരക്ഷ ഉറപ്പു നല്കുമ്പോള് പ്രതിരോധ ആരോഗ്യ പരിചരണങ്ങള്‍ നേരത്തെ തന്നെ രോഗങ്ങള്‍ കണ്ടെത്താനും മെഡിക്കല്‍ ചെലവുകള്‍ കുറക്കാനും സഹായിക്കും.
അനിവാര്യമായ ആരോഗ്യ പരിചരണത്തിന് പരിരക്ഷ നല്‍കുന്നതോടൊപ്പം ആദായ നികുതി നിയമത്തിന്റെ 80ഡി വകുപ്പു പ്രകാരമുള്ള മികച്ച ആനുകൂല്യങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ലഭ്യമാണ്. ആരോഗ്യ ഇന്‍ഷുറന്‍സിനായി അടക്കുന്ന പ്രീമിയം നികുതിയില്‍ നിന്നു കുറക്കുന്നത് സാമ്പത്തികമായി അതിനെ മികച്ച നിക്ഷേപമായി മാറ്റുകയും ചെയ്യുന്നു. 60 വയസിനു താഴെയുള്ള വ്യക്തികള്‍ക്കു പ്രതിവര്‍ഷം 25,000 രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ കിഴിവു നേടാനാവും. മുതിര്‍ന്ന പൗരന്മാര്ക്ക് ഈ പരിധി 50,000 രൂപയാണ്.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നികുതിദായകര്‍ തങ്ങളുടെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ പുതിയതും പഴയതുമായ ആദായ നികുതി കണക്കുകൂട്ടലുകളില്‍ നിന്ന് തങ്ങള്‍ക്ക് അനുയോജ്യമായതു തെരഞ്ഞെടുക്കുന്നത് കൃത്യമായ കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്റ്റ് & മാര്‍ക്കറ്റിംഗ് ഓഫീസര്‍ സുബ്രഹ്മണ്യം ബ്രഹ്മജോസ്യുല പറഞ്ഞു. വരുമാനം, അതില്‍ നിന്നു നടത്താവുന്ന കുറവുകള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ പരിഗണിക്കണം.
പുതിയ നികുതി സമ്പ്രദായത്തില്‍ കുറഞ്ഞ നികുതി നിരക്കുകളും പരിമിതമായ ഇളവുകളുമാണുള്ളതെങ്കില്‍ പഴയ രീതിയില്‍ വ്യക്തികള്‍ക്ക് ഒഴിവുകളും ഇളവുകളും ലഭ്യമാണ്. അനുവദനീയമായ ചെലവുകള്‍ ഗണ്യമായ തോതിലുള്ളവര്‍ക്ക് പഴയ രീതിയാണ് അനുയോജ്യം ആദായ നികുതി നിയമത്തിന്റെ 80ഡി വകുപ്പു പ്രകാരം ലഭിക്കുന്ന ഇളവ് ഇതില്‍ സുപ്രധാനമാണ്. നികുതി ദായകര്‍ക്ക് 25,000 രൂപ വരെ ഇത്തരത്തില്‍ ഇളവു നേടാം. മുതിര്‍ന്ന പൗരന്മാര്ക്കാണെങ്കില് ഇത് 50,000 രൂപയാണ്. ഇതിനു പുറമെ പ്രതിരോധ ആരോഗ്യ പരിശോധനകള്‍ക്ക് 5000 രൂപ വരേയും ഈ പരിധിക്കുള്ളില്‍ ഇളവു നേടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞനിരക്കില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താവുന്ന പദ്ധതികളാണ് എസ്ബിഐ ജനറല്‍ അവതരിപ്പിക്കുന്നത്. വിപുലമായ പരിരക്ഷ, ആശുപത്രിയിലെ ചികില്‍സ, ഒപിഡി, പ്രസവ ആനുകൂല്യം, മാരക രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഇവയിലൂടെ പരിരക്ഷ ലഭിക്കും.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക ആരോഗ്യത്തിലേക്കും സ്ഥിരതയിലേക്കും കടക്കാനുള്ള അനിവാര്യമായ നീക്കമാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. കുറഞ്ഞനിരക്കില്‍ സമഗ്രമായ പരിരക്ഷയാണ് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി എസ്ബിഐ ജനറല്‍ അവതരിപ്പിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് വെറും ചെലവു മാത്രമല്ല, മികച്ച നിക്ഷേപവും സാമ്പത്തിക, ഭൗതിക ക്ഷേമത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണ്.