ലോസ് ഏഞ്ചലസിൽ ഉണ്ടായ കാട്ടുതീയിൽ അഞ്ച് പേർ മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. പാലിസേഡ്സ്, ഈറ്റണ്‍, ഹേസ്റ്റ് എന്നീ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത കൂടുതലായതിനാല്‍ തീ അണയ്ക്കാന്‍ പ്രയാസം നേരിടുകയാണ്. ആയിരത്തിലധികം വീടുകളാണ് കത്തി നശിച്ചിരിക്കുന്നത്.
തീ അണക്കുന്നതിനായി ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ പ്രശ്നം ഗുരുതരമാവുകയാണ്. ലോസ് ഏഞ്ചലസിലെ പല വനങ്ങളിലും തീ പടർന്നിട്ടുണ്ട്. പസഫിക് പാലിസേഡ്സ് വനത്തിലാണ് ആദ്യം തീ പിടിത്തം ഉണ്ടായത്. ഇത് ക്രമേണ ഈറ്റൺ, ഹാർസ്റ്റ്, ലിഡിയ, വുഡ്ലി, സൺസെറ്റ് തുടങ്ങിയ വനങ്ങളിലേക്കും പടർന്നു.
പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് വീടുകൾക്ക് തീപിടിച്ചതിനെ തുടർന്ന് തീയിൽ നിന്ന് രക്ഷപ്പെടാൻ താമസക്കാർ കാറുകൾ ഉപേഷിച്ച് പോകുന്ന സാഹചര്യമാണ് ഉള്ളത്.