മലപ്പുറം: വന്യജീവി ആക്രമണം തുടർക്കഥയാകുന്നു സാഹചര്യത്തില്‍ വനം ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി മലപ്പുറം ഡി.സി.സി പ്രസിഡണ്ട് അഡ്വ.വി.എസ് ജോയ്. മലയോര ജനത ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു. ഇനി തിരിച്ചടിക്കുകയും വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. കൊടിയുമായാണ് ഇത്തവണ വന്നതെങ്കിൽ നാളെ ചൂട്ടുകറ്റയുമായാണ് വനം വകുപ്പ് ഓഫീസുകളിലേക്ക് വരിക മാത്രമല്ല ഓഫീസ് ചുട്ടുകരിക്കുമെന്നും ജോയ് പറഞ്ഞു.
വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മലപ്പുറം പോത്തുകല്ല് കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ് ജോയ്. ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും ജോയ് കൂട്ടിച്ചേർത്തു.