നെയ്യാറ്റിൻകര: വെൺപകലിൽ യുവതിയെ വീട്ടിൽ കയറി വെട്ടിയ സംഭവത്തിൽ അറസ്റ്റിലായ ആൺ സുഹൃത്തിനെ കോടതി റിമാൻഡ് ചെയ്തു. കൊടങ്ങാവിള, കോട്ടപ്പുറം, കരയ്ക്കാട്ടു വിള വീട്ടിൽ വിപിൻ (30) ആണ് റിമാൻഡിൽ ആയത്. ഇയാൾ ലോറി ഡ്രൈവറാണ്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വെട്ടിപരിക്കൽപ്പിക്കാൻ കാരണം.
ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതി നേരത്തെയും യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. വെൺപകൽ, പ്ലാമുടുമ്പ്, പുത്തൻവീട്ടിൽ ശ്രീകണ്ഠൻ നായരുടെയും പ്രസന്നകുമാരിയുടെയും മകൾ സൂര്യഗായത്രി(28)യെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരുവരും വർഷങ്ങളായി സ്നേഹത്തിലായിരുന്നു. ഈ ബന്ധം കാരണം യുവതിയെ ഭർത്താവ് ഉപേക്ഷിക്കുകയും പ്രതിയുടെ ഭാര്യ പിണങ്ങി പോവുകയും ചെയ്തിരുന്നു. കരമനയിലെ സ്വകാര്യ ആശുപത്രി ക്യാന്റീൻ ജീവനക്കാരിയാണ് യുവതി.