കൊച്ചി: കൊച്ചിയിലെ യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ നിയമ പോരാട്ടത്തിനൊരുങ്ങി നടന് നിവിന്‍ പോളി. ബലാത്സംഗക്കേസില്‍ പ്രതിയാക്കിയതിനെതിരെയാണ് നിവിന്‍ പോളി ഇന്ന് ഡിജിപിക്ക് പരാതി നല്‍കാനൊരുങ്ങുന്നത്. തന്റെ പരാതി കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിന്‍ മുന്നോട്ട് വയ്ക്കുന്നത്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്റെ നിലപാട്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന്‍ കിട്ടിയ നിയമോപദേശമെന്നാണ് വിവരം.
Your article helped me a lot, is there any more related content? Thanks!