കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാണിജ്യ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) മൊബിലിറ്റി രംഗത്ത് വനിതകളെ ശാക്തീകരിക്കുന്നതിനായി 2024 ജൂലൈയില്‍ ഹുന്നാറില് ആരംഭിച്ച മഹീന്ദ്ര വീ (വനിത സംരംഭകര്‍) കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ വനിതകള്‍ക്ക് പരിശീലനം നല്‍കുകയും മുച്ചക്ര, ഫോര്‍വീലര്‍ ലൈസന്‍സുകള്‍ നേടികൊടുക്കുകയും ചെയ്തു.
ആകെ 245 വനിതകള്‍ക്ക് മൂന്നു കോഴ്സുകളിലൂടെ ത്രീ- ഫോര്‍ വീലര്‍ ഡ്രൈവിങ്, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്, ഇവി റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് എന്നിവയില്‍ പരീശീലനം നല്കി. 52 വനിതകള്‍ക്ക് ത്രീ, ഫോര്‍ വീലര്‍ ലൈസന്‍സ് നേടി കൊടുക്കുന്നതിലൂടെ അവര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്താനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സാധിച്ചു. ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വനികള്‍ക്ക് വായ്പ സൗകര്യത്തിനും പിന്തുണ നല്കി.

185 വനിതകള്‍ക്കാണ് കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവുകളായി പരിശീലനം നല്‍കിയത്. എട്ടു വനിതകളെ ഇവി റിപ്പയറിങിലും പരിചരണത്തിലും വിദഗ്ധരാക്കി. വനിതകള്‍ക്ക് ഇലക്ട്രിക്ക് വാഹനങ്ങളിലാണ് പരിശീലനം നല്‍കിയത്. ഭൂരിഭാഗം പേരും തൊഴില്‍ നേടുകയും ചെയ്തു.
മൊബിലിറ്റിയിലും ഉപജീവനമാര്‍ഗത്തിലും തുല്ല്യത സൃഷ്ടിക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് മഹീന്ദ്ര വീ (വനിത സംരംഭകര്‍) ഹുന്നാര്‍ സംരംഭമെന്നും വനിതകളെ ശാക്തീകരിക്കുന്നതിലൂടെ നൈപുണ്യ വികസനത്തിലും സംരംഭങ്ങളിലും അവരെ കൂടുതല്‍ ഉള്‍പ്പെടുത്തുകയും സുസ്ഥിര ഭാവി ഉറപ്പാക്കുകയുമാണെന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് എംഡിയും സിഇഒയുമായ സുമന് മിശ്ര പറഞ്ഞു.