ന്യൂഡൽഹി: പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം നിലകൊള്ളണമെന്നും അന്വേഷണാത്മക പത്രപ്രവർത്തനത്തിലേക്ക് കൂടുതൽ വനിതാ മാധ്യമ പ്രവർത്തകർ കടന്നു വരണം എന്നും മാധ്യമപ്രവർത്തക റാണ ആയുബ്.മതിയായ പിന്തുണ ലഭിക്കാത്ത വനിതാ ജേണലിസ്റ്റുകള്‍ ഇപ്പോഴും നിരവധിയുണ്ട്. പല രീതിയിലുള്ള പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നുണ്ടെങ്കിലും പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മാധ്യമ പ്രവര്‍ത്തനം തിരഞ്ഞെടുക്കുന്നത് സ്വാഗതാര്‍ഹമാണ് എന്നും റാണാ ആയുബ് പറഞ്ഞു.
നിരന്തരം വെല്ലുവിളികള്‍ നേരിടുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി താനും തന്റെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് റാണാ വ്യക്തമാക്കി .മാധ്യമ പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ എപ്പോഴും ധൈര്യമുള്ളവരായിരിക്കേണ്ട ആവശ്യമില്ല. തെറ്റും ശരിയും വേര്‍തിരിച്ചു മനസിലാക്കാന്‍ കഴിയുന്ന സാധാരണ മനുഷ്യരായിരുന്നാല്‍ മതി എന്നും പ്രമുഖ മാധ്യമങ്ങള്‍ കാലങ്ങളായി നല്കുന്ന വിവരങ്ങള്‍ അപ്പാടെ വിശ്വസിക്കാതെ നേരിട്ട് കാണുന്നതും മനസിലാക്കുന്നതും വിശ്വസിച്ചു വേണം പുതിയ മാധ്യമ പ്രവര്‍ത്തകര്‍ നിലകൊള്ളേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.