മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം. വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം നടക്കുന്നത്. ആദ്യ സീസണില്‍ കിരീടനേട്ടം മുംബൈയ്ക്ക് ഒപ്പമായിരുന്നു. ഡല്‍ഹിക്കിത് മൂന്നാം ഫൈനലാണ് ആദ്യ കിരീടം ലക്ഷ്യവും. രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിക്കായി മിന്നു മണിയും മുംബൈക്കായി സജന സജീവനും ഏറ്റുമുട്ടുന്നു. രണ്ടുപേരും വയനാട് സ്വദേശികൾ.
ഫൈനല്‍ ഇരു ടീമുകളും നേര്‍ക്കുനേരെയെത്തുന്ന എട്ടാം മത്സരമാകും. നാലെണ്ണത്തില്‍ ഡല്‍ഹി വ്യയം നേടിയപ്പോൾ മൂന്നെണ്ണം മുംബൈ ജയിച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ടോസ് നേടിയാല്‍ വന്‍ സ്കോറുയര്‍ത്താനാകും ടീമുകളുടെ ശ്രമം. മുംബൈയ്ക്കെതിരെ സീസണിലെ മൂന്നാം ജയത്തോടെ ഡല്‍ഹി കിരീടം കൂടുമോ അതോ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് തോല്‍വിക്ക് മൂന്നാ മത്സരത്തില്‍ മുംബൈ പകരം വീട്ടുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.