വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് തോല്‍വിയേറ്റ് വാങ്ങിയ പാക് ടീമിനെ പരിഹസിച്ച് മുന്‍ പാക്സിതാന് ക്രിക്കറ്റ് താരം ബാസിത് അലി. പാകിസ്താന് താരങ്ങളുടെ മോശം ഫീല്‍ഡിങ് പ്രകടനത്തെ ബാസിത് അലി അതിരൂക്ഷമായി പരിഹസിച്ചു.
പാക്സിതാന് താരങ്ങള്‍ കളിച്ചത് ബാഡ്മിന്റണ്‍ ആയിരുന്നെന്നും പുരുഷ ടീം പോലെ തന്നെ വനിതാ ടീമും വലിയ തമാശയാവുകയാണെന്നും ബാസിത് കൂട്ടിച്ചേര്‍ത്തു. ‘ഒരു ടീം 10 ല്‍ 10 മത്സരങ്ങള്‍ തോറ്റാലും ഇത്രയധികം ക്യാച്ചുകള്‍ മിസ് ചെയ്യില്ല, എല്ലാവരും മോശം ഷോട്ട് കളിച്ചാണ് പുറത്തായതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന് വനിതാ ക്രിക്കറ്റ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്ക് മുന്‍ ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യനായ ടാനിയ മല്ലികിനെ തിരഞ്ഞെടുക്കപ്പെട്ടതിനെതിരെയും ബാസിത് വിമര്‍ശനം ഉന്നയിച്ചു. ഒരു ബാഡ്മിന്റണ്‍ താരം ദേശീയ ക്രിക്കറ്റ് ടീമിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്നാല്‍ താരങ്ങള്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിന് അത്ഭുതമില്ലെന്നും അദ്ദേഹം പരിഹസിച്ചു.