വനിത ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയെ 82 റണ്‍സിന് തോല്പിച്ച് ഇന്ത്യ. ഗ്രൂപ്പ് എയിലെ നിര്‍ണ്ണായക മത്സരത്തിലാണ് ലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമി ഫൈനല്‍ സാധ്യത ഉറപ്പാക്കിയത്. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 172 റണ്‍സാണെടുത്തിരുന്നത്. സ്മൃതി മന്ദാനയുടെയും ഹര്‍മന്‍പ്രീത് കൗറിന്റെയും അര്‍ധസെഞ്ച്വറിയുടെയും ഷഫാലി വര്‍മയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയെ ജയത്തിലേയ്ക്ക് എത്തിച്ചത്.
മറുപടി ബാറ്റിങിനിറങ്ങിയ ലങ്കന്‍പ്പടയ്ക്ക് മികച്ച പ്രകടനം പുറത്തിറക്കാന്‍ കഴിഞ്ഞില്ല. ശ്രീലങ്കയുടെ മറുപടി ബാറ്റിങ് 90 റണ്‍സിലവസാനിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളും തോറ്റ് ശ്രീലങ്ക ഗ്രൂപ്പ് എയില്‍ നിന്ന് പുറത്തായി. ജയത്തോടെ ഇന്ത്യ നാല് പോയന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. നിര്‍ണായകമായ നാലാം മത്സരത്തില്‍ ഞായറാഴ്ച ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.