മഹാരാഷ്ട്ര : നയാ ഭാരത് എന്ന പരിപാടിക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പരിഹസിച്ചതിൽ ഖേദമില്ലെന്ന് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര. പ്രതിപക്ഷം തനിക്ക് പണം നൽകിയെന്ന അഭ്യൂഹങ്ങൾ തമിഴ്നാട്ടിൽ നിന്നുള്ള പോലീസുകാരുമായി സംസാരിച്ച കമ്ര നിഷേധിച്ചതായി പോലീസ് പറഞ്ഞു .
ആവശ്യമെങ്കിൽ തന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാമെന്നും കമ്രാ പോലീസിനോട് പറഞ്ഞു. എന്നാൽ കമ്രായുടെ വീഡിയോ വന്നതിന് പിന്നാലെ തന്നെ ശിവസേന പ്രവർത്തകർ രംഗത്തെത്തിയിരുന്നു .കാംറിയെ കൈകാര്യം ചെയ്യും എന്നൊക്കെ പറഞ്ഞ പ്രവർത്തകർ ഒരു ഹോട്ടലും തകർത്തിരുന്നു. അതേസമയം കമ്രയുടെ വീഡിയോയെ അനുകൂലിച്ച് നിരവധി പേരാണ് എത്തിയത്.