കൊച്ചി: ജോലിയിലെ സമ്മര്‍ദം മൂലം കടുത്ത മാനയിക പ്രശ്നങ്ങൾ നേരിടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു.
ജോലിയിലെ സമ്മര്‍ദം മൂലം രാജി വയ്ക്കുന്നത് മുതല്‍ ആത്മഹത്യ വരെയുള്ള ചിന്തകളാണ് കൗൺസിലിംഗിനെത്തുന്നഡോക്ടര്മാര് പങ്കുവയ്ക്കുന്നത്.

ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിച്ചുവരുന്നതായാണ് കൗണ്‍സലിങ് രംഗത്തുള്ളവര്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടപ്പാക്കിയ ഇമോഷണല്‍ വെല്‍ബീയിങ് ആന്‍ഡ് സൂയിസൈഡ് പ്രിവന്‍ഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ടെലി ഹെല്പ് ലൈനിലേക്ക് വരുന്ന കോളുകളിലും വലിയ വര്‍ധന കാണാം.കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമായി 20 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ പകുതിയിലേറെയും സ്ത്രീകളായിരുന്നുവെന്ന കണക്കും ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിവസവും രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ പ്രവര്‍ത്തിക്കുന്ന കൗണ്‍സലിങ് കോള്‍ സെന്ററിന് തുടക്കമിട്ടത്.
പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം ഇതിലേക്ക് എത്തിയ വിളികളുടെ എണ്ണം കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തായിരുന്നെന്നാണ് ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി കേരള ഘടകം മുന്‍ പ്രസിഡന്റ് ഡോ. ആല്‍ഫ്രഡ് വി. സാമുവല്‍ പറഞ്ഞത്.