ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന അഞ്ചാമത്തെ മത്സരവും സമനിലയില്‍. നാല്‍പ്പത് നീക്കങ്ങള്‍ക്കൊടുവില്‍ ഡിങ് ലിറനും ഡി ഗുകേഷും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും രണ്ടര പോയിന്റ് വീതമായി. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാമത്തെ സമനിലയാണിത്.
ഇന്ന് വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിന് പക്ഷെ ആ മുന്‍തൂക്കം വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. അതേസമയം, കറുത്ത കരുക്കളുമായി കളിച്ച് സമനില നേടാനായത് ലിറന് ആത്മവിശ്വാസം നല്‍കുന്നതാണ്. ആറാമത്തെ മത്സരം നാളെ നടക്കും. ഗുകേഷ് കറുത്ത കരുക്കളുമായാണ് നാളെ മത്സരിക്കുക.