കൊച്ചി:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് മലയാള ചലച്ചിത്ര മേഖലയില്‍ ഉണ്ടായ ആരോപണങ്ങള്‍ക്കും പിന്നാലെ കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.ലോ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് റീത്ത് വെച്ചത്. അച്ഛന് ഇല്ലാത്ത ‘അമ്മ’യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്.നാളെ നടത്താനിരുന്ന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചിരുന്നു.നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്.മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.