ഷവോമി ഫാൻസുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷവോമി 15 അള്‍ട്ര, കമ്പനി ഔദ്യോഗികമായി ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫെബ്രുവരി മാസത്തിൽ വിപണിയിൽ എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ഒരു ലീക്ക്ഡ് പോസ്റ്റർ വഴി ഫോണിന്റെ ലോഞ്ച് തിയ്യതി പുറത്തു വന്നിരിക്കുകയാണ്. കൂടാതെ, ഫോണിന്റെ ഡിസൈൻ സംബന്ധിച്ച ഒരു വീഡിയോയും പുറത്ത് ലീക്കായി. ഷവോമി 15 അള്‍ട്ര 2025 ഫെബ്രുവരി 26ന് ചൈനയിലെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പോസ്റ്ററിലെ വീഡിയോയിൽ ഷവോമി 14 അള്‍ട്ര മോഡലിനോട് സാമ്യം ഉള്ള ഒരു വൃത്താകൃതിയിലുള്ള റിയർ പാനൽ കാണപ്പെടുന്നു, എങ്കിലും, ലോഗോയും ക്യാമറ പൊസിഷൻ കൂടിയുള്ള ചെറിയ മാറ്റങ്ങൾ ഉണ്ട്.ഫോണിന് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫ്ളാഗ്ഷിപ്പ് ചിപ്സെറ്റ് ഉണ്ടാകുമെന്ന് സൂചനകൾ ഉണ്ട്. പുതിയ പതിപ്പിന് 90W വയര്‍ഡ് ചാർജിംഗ് സപ്പോർട്ട് ലഭിക്കും. 2K ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് എന്നിവയ്ക്ക് ഇന്ത്യൻ വേരിയന്റിലും സവിശേഷതകൾ ആയിരിക്കും. വയര്‍ലെസ് ചാർജിംഗ് സംവിധാനം ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷകൾ. 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ, f/1.63 അപ്പേർച്ചർ ഉള്ള പ്രധാന ക്യാമറ, കൂടാതെ ബാറ്ററി ശേഷി ഷവോമി 14 പോലെ തന്നെ ആയിരിക്കും.