ചെന്നൈ: തമിഴക വെട്രിക്കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയത് ബി. ജെ .പി യുടെ രാഷ്ട്രീയ നീക്കമെന്ന് അണ്ണാ ഡി.എം.കെ. മുതിര്‍ന്ന നേതാവ് കെ. പി. മുനുസാമി. എന്തിനു വേണ്ടിയാണ് വിജയ്ക്ക് സുരക്ഷ നല്‍ക്കുന്നതെന്ന് അറിയില്ല. സുരക്ഷാഭീഷണിയുണ്ടെങ്കില്‍ സുരക്ഷനല്‍കണം.
എന്നാൽ ഈ തീരുമാനം വിജയിയെ സന്തോഷിപ്പിക്കാൻ വേണ്ടി ബി.ജെ.പി നടത്തുന്ന നീക്കമാണെന്നും മനുസ്വാമി കൂട്ടിച്ചേർത്തു. വിജയ് രാഷ്ട്രീയത്തില്‍ എത്തിയതിനു ശേഷമുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. അതുപോലെ തന്നെ വിജയ് പങ്കെടുക്കുന്ന പരിപാടികളില്‍ ആളുകള്‍ വന്‍തോതില്‍ കൂടുന്നതും സുരക്ഷ വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ടി.വി.കെ.യുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ 10 ലക്ഷത്തോളംപേര്‍ പങ്കെടുത്തിരുന്നു.