ഉത്തർപ്രദേശ്: 45 ദിവസം നീണ്ടുനിന്ന കുംഭമേള ഉത്തര്‍പ്രദേശിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് നിയമസഭയിലാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ബോട്ട് സര്‍വീസിലൂടെ മാത്രം ഒരു കുടുംബം 30 കോടി രൂപ സമ്പാദിച്ചെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ഈ കുടുംബത്തിന് സ്വന്തമായി 130 ബോട്ടുകളുണ്ടായിരുന്നു. 45 ദിവസകാലയളവില്‍ ഓരോ ബോട്ടില്‍നിന്നും 23 ലക്ഷം രൂപയാണ് ലഭിച്ചതെന്നും യോഗി പറഞ്ഞു.
കൂടാതെ ഹോട്ടല്‍-ഹോസ്പിറ്റാലിറ്റി മേഖല 40,000 കോടി നേട്ടമുണ്ടാക്കിയെന്നും ഭക്ഷണവും നിത്യോപയോഗ വസ്തുക്കളും 33,000 കോടി. താഗതമേഖല 1.5 ലക്ഷം കോടി, ടോള്‍ ടാക്സ് വരുമാനം 300 കോടി എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നായി കുംഭമേളക്കാലത്ത് 3.5 ലക്ഷം കോടിയുടെ വരുമാനമാണ് ലഭിച്ചതെന്നും ആദിത്യനാഥ് നിയമസഭയിൽ അവകാശപ്പെട്ടു.