ഉത്തർപ്രദേശ് : മുസ്ലിം വിരുദ്ധ പരാമർശവുമായി വീണ്ടും യോഗി ആദിത്യനാഥ്. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ലെന്നും അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണമെന്നുമാണ് യോഗി ആദിത്യനാഥിന്റെ പുതിയ വാദം . റോഡ് നടക്കാനുള്ളതാണെന്നും നിസ്കരിക്കാൻ ഉള്ളതല്ലെന്നുമാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത് . റോഡിൽ നിസ്കാരം വിലക്കിയ നടപടിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ആദിത്യനാഥിന്റെ മറുപടി.
അതേസമയം ‘100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്ലിം കുടുംബം സുരക്ഷിതരാണെന്നും അവർക്ക് മതപരമായ കാര്യങ്ങൾ ചെയാൻ അവിടെ സ്വാതന്ത്രം ഉണ്ടെന്നും എന്നാൽ 100 മുസ്ലിം കുടുംബങ്ങളിൽ 50 ഹിന്ദു കുടുംബങ്ങൾ സുരക്ഷിതരല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം യോഗി നടത്തിയ പരാമർശം.
ഇതിന് പിന്നാലെയാണ് പുതിയ വിദ്വേഷ പരാമർശവ്യമായി ആദിത്യനാഥ് എത്തിയത് . അതേസമയം 2017 ന് ബിജെപി അധികാരത്തിൽ വന്നതിൽ പിന്നെ ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങൾ അവസാനിച്ചു എന്നും ഒരു യോഗി എന്ന നിലയിൽ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് അന്ന് പറഞ്ഞിരുന്നു.