റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ കയറി വിളക്ക് കാലുകൾ നശിപ്പിച്ച് യുവാവ്. വലിയ മൂല്യമുള്ള വിളക്കുകാലുകൾ നശിപ്പിച്ച ശേഷം പീഠത്തിൽ ഉണ്ടായിരുന്ന തുണി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടുകയായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിതമായതും മാർപാപ്പ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതുമായ വിളക്ക്കാലാണ് ഇയാൾ നശിപ്പിച്ചത്. യുവാവിന് മാനസിക വെല്ലുവിളികൾ ഉള്ളതായി സംശയിക്കുന്നുവെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വിശദമാക്കി. ഈ സംഭവത്തിന് പിന്നാലെ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ സുരക്ഷ സന്നാഹങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.