മലപ്പുറം : മലപ്പുറം അഴിഞ്ഞിലത്ത് നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് പിടിയിലായത്. അഴിഞ്ഞിലത്തെ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് താൻ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ ഈ നടിമാർ ആരാണെന്ന് വ്യക്തമല്ല. ഒമാനിൽ നിന്ന് എത്തിയ ആളാണ് ലഹരി കൈമാറിയതെന്നും ഇത് രണ്ട് നടിമാർക്ക് നൽകണമെന്നുമാണ് തന്നോട് പറഞ്ഞതെന്ന് യുവാവ് വ്യക്തമാക്കി.