കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്തുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. മൈലം സ്വദേശി അരുൺ, അരുണിന്റെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരെയാണ് പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ആക്രമിച്ചത്. ആറ് മാസം പ്രായമായ കുഞ്ഞിനും പരുക്കേറ്റു.
വെള്ളാരംകുന്നിൽ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. രണ്ട് വർഷം മുമ്പ് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിവരം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.