മെത്തഫിറ്റെമിനും കഞ്ചാവുമായി യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ. പുതുപ്പാടി സ്വദേശികളായ റമീസ്, ആഷിഫ് എന്നിവരാണഅ പിടിയിലായത്. റമീസിൽ നിന്ന് 636 മില്ലിഗ്രാം മെത്തഫിറ്റെമിനും, ആഷിഫിൽ നിന്ന് 84 ഗ്രാം കഞ്ചാവും താമരശ്ശേരിയിൽ എക്സൈസ് പിടികൂടി. പുതുപ്പാടി മണൽവയൽ, ചേലോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
അതേസമയം, കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയാണ് മരിച്ചത്. പ്രതി യാസിർ ആണ് പിടിയിലായിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വെച്ചാണ് പിടികൂടിയത്. ഇയാൾ കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെടുന്ന ദൃശൃങ്ങൾ പുറത്ത് വന്നിരുന്നു. യാസിർ ബാലുശ്ശേരി എസ്സ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽനിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നുകളയുകയായിരുന്നു.