ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഉപദേഷ്ടാവായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ നിയമിച്ചു.ലഖ്നൗ ടീമിന്റെ മുന്‍ ഉപദേഷ്ടാവായ ഗൗതം ഗംഭീര്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഉപദേഷ്ടാവായി പോയിരുന്നു.ടി20 ലോകകപ്പിന് ശേഷം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി. ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക് പോയപ്പോള്‍ പകരം ഉപദേഷ്ടാവായി ആരെയും ലഖ്നൗ തെരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് ടീം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീം ഉടമ സഞ്ജീവ് സഹീറിനെ മെന്ററായി പ്രഖ്യാപിച്ചത്.
ലഖ്നൗ ടീമിന്റെ ബൗളിംഗ് കോച്ചായിരുന്ന മോര്‍ണി മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ച് ആയി നിമയിതനായാതിനാല് സഹീറിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ടീം ഡയറക്ടര്‍ കൂടിയായ സഹീറിനെ മെഗാ താരലേലത്തിന് മുമ്പ് മെന്ററാക്കുന്നത് ടീമിന് ഗുണം ചെയ്യും. അതിനിടെ ടീം നായകനായ കെ എല്‍ രാഹുലിനെ ഈ സീസണില്‍ നിലനിര്‍ത്താനിടയില്ലെന്നും രാഹുല്‍ തന്റെ പഴയ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.