കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. പ്രതി ആഷിഖിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ കസറ്റഡി അപേക്ഷ നല്‍കാനായിരുന്നു നീക്കം എങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.
ജനുവരി 18-നാണ് സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്. തനിക്ക് ജന്മം നല്കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി ആഷിഖ് പൊലീസില്‍ മൊഴി നല്‍കിയത്. ആഷിഖും സുബൈദയും തമ്മിലുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയുടെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.