മാസങ്ങള്‍ക്ക് മുന്‍പുള്ള കഥയാണിത്… കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍മാസം 27-ന്. തിരുവനന്തപുരം നഗരത്തിന്റെ സ്വന്തം മേയറൂട്ടിക്കും കണവനും പറ്റിയൊരു വലിയ അക്കിടിയും ശേഷമുള്ള കഥകളും നാട്ടില്‍ പാട്ടാണല്ലോ. കെ എസ് ആര് ടി സി ബസ് ഡ്രൈവറുമായുള്ള പോരാട്ടവും അധികാരത്തിന്റെ അഹന്തയില്‍ ഒരു രാത്രിയില്‍ കാണിച്ചുകൂട്ടിയ പേക്കൂത്തുകളുമൊന്നും കേരളക്കര മറന്നു കാണില്ല.
മേയറെയും സി പി എമ്മിനേയും വെല്ലുവിളിച്ചുകൊണ്ട് നിയമ പോരാട്ടത്തിനിറങ്ങിയ യദു എന്ന ബസ് ഡ്രൈവറായിരുന്നു ഏപ്രില്‍ മാസത്തിലെ വാര്‍ത്താ താരം. യദുവിനെ പൂട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഒരുമിച്ച് പയറ്റിയെങ്കിലും യദു ഇപ്പോഴും പയറുപോലെയിരിക്കയാണ്. യദു നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ഇതാ മേയറൂട്ടി പെടുന്ന ലക്ഷണമാണ് കാണുന്നത്.
ഡ്രൈവര്‍ യദു അസ്ലീല ആഗ്യം കണിച്ചു എന്ന് പറഞ്ഞ് തുടങ്ങിയ ഇവരുടെ തര്‍ക്കത്തിനിടയില്‍ മേയറുടെ പ്രിയപാതി ഒരു ഹീറോയിസം കാണിച്ചിരുന്നല്ലോ.. ബസില്‍ കയറി യാത്രക്കാരെ ചോദ്യംചെയ്യല്‍, അത് വീഡിയോ എടുത്തവരെക്കൊണ്ട് ഡിലീറ്റ് ആക്കിപ്പിക്കലൊക്കെയായിരുന്നല്ലോ.. എന്നിട്ട് അത് ചോദ്യം ചെയ്ത് വന്നപ്പോ ആളും ടിക്കറ്റാണ് ചോദിച്ചത്ന്ന് ആയി.. എന്താലേ… ആ ആന വണ്ടീന്ന് അതും രാത്രി ഡ്രൈവര്‍ ആഗ്യം കാണിക്കുന്നത് ആ കുഞ്ഞുകാറില്‍ ഇരുന്ന് മേയറൂട്ടി കണ്ടതേ…
അത് മാത്രമോ… ഡ്രൈവര്‍ യദു ഹാന്‍സ്പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ആളെന്നായിരുന്നു വീഡിയോ പുറത്ത് വന്നപ്പോഴുള്ള മേയറിന്റെം ഭര്‍ത്താവിന്റേം പ്രതികരണം. അതെങ്ങനെ മനസ്സിലായി, വിഡിയോയില്‍ യദു ഒരു പാക്കറ്റ് എടുത്ത് കളയണത് കണ്ടൂന്ന്…അതൊക്കെ കൃത്യമായി ശ്രദ്ധിക്കാന്‍ സാധിച്ചു മേയര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും..
എന്നിട്ടോ സംഭവത്തിലെ നിര്‍ണായക തെളിവായിരുന്ന ബസിലെ ക്യാമറവിഷ്വല്സ് പരിശോധിക്കാന്‍ മാത്രം എന്തോ എല്ലാവരും മറന്നിരുന്നു. പിന്നീട് യദുവിന്റെ മൊഴിയിലൂടെ ക്യാമറയും വിഷ്വലും തേടിപ്പിടിച്ച് ചെന്നപ്പോഴേക്കും മെമ്മറികാര്ഡില്ല. ബസ് തന്നെ അവിടെ കണ്ടത് ഭാഗ്യമെന്നായിരുന്നു യദുവിന്റെ പ്രതികരണം.
എംഎല്‍എ സച്ചിന്‍ദേവ് ബസില്‍ കയറി പ്രശ്നം ഉണ്ടാക്കിയെന്നും യാത്രതടസ്സപ്പെടുത്തിയെന്നും കേസ് പൊങ്ങിയാല്‍, ഇല്ലായെങ്കില്‍ കാണാതായ ആ മെമ്മറികാര്‍ഡ് കിട്ടിയാല്‍ മേയറൂട്ടിം ഭര്‍ത്താവും നാട് വിടുന്നതാകൂലെ നല്ലത്. അല്ല അങ്ങനെ സംഭവിക്കൂല… സിപിഎമ്മിലെ അപ്പച്ചന്മാര് പാര്‍ട്ടിയിലെ കുഞ്ഞുകുട്ടിയെ അങ്ങനെ ഒരു അപകടത്തില്‍ പെടാന്‍ സമ്മതിക്കൂല…

പണിതെറിപ്പിക്കല് പണിയാക്കിയ മേയര്‍ ആര്യരാജേന്ദ്രന്‍ നിമിഷങ്ങള്‍ക്കകം യദുവിന്റെ പണിയും തെറിപിച്ചിരുന്നല്ലോ..ഇത്രക്കൊരു കുരുക്കിലാകുമെന്നറിയാതെയായിരുന്നു ആ ആവേശം. കുരുക്ക് മുറുകുന്നൂന്ന് കണ്ടപ്പോ അതങ്ങ് പിന്‍വലിച്ചു, യദുവിനെ തിരിച്ചെടുത്തു. പക്ഷേ എന്തുണ്ടായി… പണിക്ക് തിരിച്ച് എടുത്തൂന്ന് പറഞ്ഞതല്ലാതെ ഇതുവരെ പണിക്ക് വിളിച്ചിട്ടില്ല.
ആ കെട്ടടങ്ങുമ്പോല് എല്ലാം പെര്‍ഫെക്ട് ഓക്കെ ആകും എന്ന് കരുതിയ മേയറും ഭര്‍ത്താവും ഒരു ഗെയിംമൂഡിലേ കാര്യങ്ങള്‍ ഒക്കെ കണ്ടിട്ടുള്ളൂ.. കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതുപോലെ ഒരു പദവി കൈയ്യില്‍ കിട്ടിയപ്പോഴുള്ള ഓരോ ലീലാവിലാസങ്ങളേ… എന്നാലോ ജോലീം കൂലീം ഇല്ലാണ്ട് വഴിമുട്ടിയ ഡ്രൈവര്‍ യദു ഇരുവരേയും അങ്ങനെ വെറുതേ വിടാന്‍ ഉദ്ദേസിച്ചിട്ടില്ല.. കുറച്ചുവൈകിയെങ്കിലും മേയറൂട്ടിക്കും എംഎല്‍എ സാറിനും വേണ്ടത് നല്‍കാനുള്ള പുറപ്പാടില്‍ തന്നെയാണ് യദു.