പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളില്‍ ജില്ലയില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തു. വിവിധ സ്ക്വാഡുകള്‍, എക്സൈസ്, പൊലീസ്, ആദായനികുതി തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 1.56 കോടി രൂപയാണ് ഇതുവരെ പിടിച്ചെടുത്തത്. ഇതില്‍ 49.82 ലക്ഷം രൂപ സംസ്ഥാന പൊലീസും 1.07 കോടി രൂപ ആദായനികുതി വകുപ്പുമാണ് പിടിച്ചെടുത്തത്.
23.9 ലക്ഷം രൂപ വിലവരുന്ന 12064.15 ലിറ്റര്‍ മദ്യം, 93.21 ലക്ഷം രൂപ വരുന്ന കഞ്ചാവ്, 189.96 കിലോഗ്രാം മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ രണ്ടുലക്ഷം രൂപയും പൊലീസിന്റെ നേതൃത്വത്തില്‍ 2.26 കോടി രൂപയുടെ വജ്രവും വേലന്താവളത്തു വെച്ച് 11.5 ലക്ഷം രൂപയും പിടികൂടിയിരുന്നു.