കൊല്ലം: ബാറിൽനിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ നാലംഗ സംഘം ക്രൂരമായി മർദിച്ചു. കൊല്ലം ഓച്ചിറയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഓച്ചിറ സ്വദേശികളായ വിനീഷ്, ഷോഭിഷ് എന്നിവർക്കാണ് മർദനമേറ്റത്. മദ്യപിച്ചിറങ്ങുമ്പോള്‍ ഉണ്ടായ ചെറിയ വാക്കുതർക്കമാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാലുപേര്‍ ചേര്‍ന്ന് മരക്കഷണവും ഹെല്‍മെറ്റും ഉപയോഗിച്ചാണ് മർദിച്ചത്.
ഇതിന്റെ സി.സി.ടി.സി ദൃശ്യങ്ങൾ പുറത്തു വന്നു. ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യമോ മുന്‍ പരിചയമോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓച്ചിറ സ്വദേശികളായ അനന്ദു, സിദ്ദു, റിനു എന്നിവരാണ് പിടിയിലായത്. ഷിബു എന്ന ആളെ അന്വേഷിക്കുകയാണ് പോലീസ്. അനന്ദു നേരത്തെ നാല് കേസുകളില്‍ പ്രതിയാണ്. മറ്റുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണെന്നാണ് പോലീസ് നല്കുന്ന വിവരം.