നടന് രാജേഷ് മാധവന് വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരി 24നാണ് രാജേഷും ദീപ്തിയും വിവാഹിതരാകാന്‍ പോകുന്നെന്ന വിവരം പുറത്തുവന്നത്. ദീപ്തിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് രാജേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രാജേഷ് മാധവന് നടനും കാസ്റ്റിങ് ഡയറക്ടറുമായി പ്രവര്‍ത്തിച്ച ആദ്യ സംവിധാന ചിത്രം പണിപ്പുരയിലാണ്. രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. കില്ലര്‍ സൂപ്പ്, ഇന്ത്യന്‍ പൊലീസ് ഫോഴ്സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ തുടങ്ങിയവയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപ്തി കാരാട്ട്.
രാജേഷ് മാധവന് അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ അടക്കമുള്ള മലയാളച്ചിത്രങ്ങളിലും ഹിന്ദി വെബ് സീരിസുകളിലും അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി കാരാട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷന് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്.