മുംബൈ: പ്രശസ്ത റാപ്പര്‍ യോ യോ ഹണി സിംഗിന്റെ പുതിയ ഗാനത്തിനെതിരെ നടി നീതു ചന്ദ്ര പട്ന ഹൈക്കോടതിയില്‍. ഹണി സിങ്ങിന്റെ ‘മാനിയാക്’ എന്ന ഗാനത്തില്‍ അശ്ലീലത ആരോപിച്ചാണ് നീതു ചന്ദ്ര ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഗാനത്തിന്റെ വരികള്‍ മാറ്റാന്‍ കേസിലെ കക്ഷികളോട് കോടതി നിര്‍ദ്ദേശിക്കണമെന്ന് നീതു ചന്ദ്ര ഹര്‍ജിയില്‍ പറയുന്നു.
ഈ ഗാനം ‘പ്രകടമായി പരസ്യമായി ലൈംഗികത ചിത്രീകരിക്കുന്നു’ എന്നും ‘സ്ത്രീകളെ വെറും ലൈംഗിക വസ്തുക്കളായി കാണിക്കുന്നു’ എന്നും ആരോപിച്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹണി റോസിന് പുറമേ ഗാനരചയിതാവ് ലിയോ ഗ്രെവാള്‍ ഭോജ്പുരി ഗായികമാരായ അര്ജുന് അജനാബി, രാഗിണി വിശ്വകര്‍മ എന്നിവരും ഉള്‍പ്പെടെയുള്ള ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കക്ഷി ചേര്‍ത്താണ് നീതുവിന്റെ ഹര്‍ജി.