പിന്‍വലിച്ച കര്‍ഷക നിയമങ്ങള്‍ തിരികെകൊണ്ടുവരണമെന്ന മണ്ഡി എം പി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിന് പിന്തുണയുമായി ബിജെപി എംഎല്‍എ. കര്‍ഷകരുടെ ജീവിതം മാറ്റിമറിച്ച പ്രധാനമന്ത്രി കര്‍ഷക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കങ്കണയുടെ പരാമര്‍ശങ്ങളോട് പൂര്‍ണമായും യോജിക്കുന്നു’, എന്നാണ് ബിജെപി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജാര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കര്‍ഷക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് കങ്കണ പറഞ്ഞത്.
പ്രസ്താപനയ്ക്ക് പിന്നാലെ ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. കങ്കണ മാനസികമായി അസ്ഥിരയാണെന്ന് തോന്നുന്നുവെന്നായിരുന്നു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജയുടെ പ്രതികരണം.