അംബേദ്കറുടെ പേര് ചിലര്‍ക്ക് അലര്‍ജിയാണെന്ന് വിമര്‍ശിച്ച് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. ഡോ ബിആര്‍ അംബേദ്കറിനെതിരായ ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയെ തുടർന്നാണ് വിജയുടെ വിമർശനം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ തന്റെ പോസ്റ്റിലൂടെയാണ് വിജയ് തന്റെ എതിർപ്പ് പ്രകടിപ്പിച്ചത്. അംബേദ്കറുടെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണെന്നും സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണെന്നും വിജയ് പറഞ്ഞു.
അംബേദ്കറുടെ നാമം തുടർച്ചയായി പറയും. അംബേദ്കറെ അപമാനിക്കാന്‍ ഒരിക്കലും അനുവദിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും വിജയ് വ്യക്തമാക്കി.